രാജസ്ഥാന്റെ പുറത്താകൽ: 'എല്ലാം എന്റെ പിഴവുകൾ കാരണം', തുറന്നുപറഞ്ഞ് വൈഭവ്

Jun 3, 2026 - 12:05
Jun 3, 2026 - 12:05
 0
രാജസ്ഥാന്റെ പുറത്താകൽ: 'എല്ലാം എന്റെ പിഴവുകൾ കാരണം', തുറന്നുപറഞ്ഞ് വൈഭവ്

മുംബൈ: ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന് കിരീടം ഉയർത്താൻ സാധിച്ചില്ലെങ്കിലും ടൂർണമെന്റിലുടനീളം അമ്പരപ്പിക്കുന്ന പ്രകടനവുമായി ക്രിക്കറ്റ് ലോകം കീഴടക്കിയത് യുവതാരം വൈഭവ് സൂര്യവംശിയാണ്. സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനായി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവ്, ഒട്ടേറെ പുരസ്കാരങ്ങളാണ് അടിച്ചെടുത്തത്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടാണ് രാജസ്ഥാൻ റോയൽസ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഈ മത്സരത്തിൽ 96 റൺസ് നേടി വൈഭവ് ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ അത് മതിയാകുമായിരുന്നില്ല. രാജസ്ഥാൻ ഉയർത്തിയ 214 റൺസ് എന്ന വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് മറികടക്കുകയായിരുന്നു.

ഐപിഎൽ ഫൈനലിന് പിന്നാലെ ടൂർണമെന്റിലെ ‘മോസ്റ്റ് വാല്യൂബിൾ പ്ലെയർ’ (ഏറ്റവും മികച്ച താരം) പുരസ്കാരം ഏറ്റുവാങ്ങിയ വേളയിലാണ് വൈഭവ് മത്സരത്തെക്കുറിച്ചും ടീമിന്റെ തോൽവിയെക്കുറിച്ചും മനസ്സ് തുറന്നത്. ടീമിന്റെ പരാജയത്തിൽ തനിക്കും വലിയ പങ്കുണ്ടെന്ന് സ്വയം കുറ്റപ്പെടുത്തിയ താരം, അത് തന്റെ വലിയ പിഴവാണെന്ന് തുറന്നു സമ്മതിച്ചു. ഗുജറാത്തിനെതിരായ ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാന് 10–12 റൺസിന്റെ കുറവുണ്ടായിരുന്നുവെന്നും, മിഡിൽ ഓവറുകളിൽ താൻ സ്ട്രൈക്ക് കൂടുതൽ നിലനിർത്തി റൺറേറ്റ് ഉയർത്തണമായിരുന്നെന്നും വൈഭവ് നിരാശയോടെ കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow