വിജയ് ഹസാരെ ട്രോഫിക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് മുംബൈ

24ന് സിക്കിമിനെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം

Dec 19, 2025 - 17:50
Dec 19, 2025 - 17:53
 0
വിജയ് ഹസാരെ ട്രോഫിക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് മുംബൈ
വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. മുംബൈ ടീമില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ഇല്ല. ഇന്ത‍്യൻ താരങ്ങളായ കെ.എൽ. രാഹുലും പ്രസിദ്ധ് കൃഷ്ണയും വിജയ് ഹസാരെ ടൂർണമെന്‍റിൽ കർണാടകയ്ക്കു വേണ്ടി കളിക്കും.
 
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂര്‍ നയിക്കുന്ന ടീമില്‍ സര്‍ഫറാസ് ഖാനും സഹോദരന്‍ മുഷീര്‍ ഖാനും ഇടംപിടിച്ചു. മലയാളി താരമായ കരുൺ നായരാണ് കർണാടകയുടെ വൈസ് ക‍്യാപ്റ്റൻ.  രോഹിത് ശര്‍മയുള്‍പ്പെടെയുള്ള രാജ്യാന്തര താരങ്ങളുടെ ലഭ്യത അനുസരിച്ച് അവരെ പിന്നീട് ടീമിലുള്‍പ്പെടുത്തുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
 
24ന് സിക്കിമിനെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം. 26ന് ഉത്തരാഖണ്ഡിനെയും 29ന് ഛത്തീസ്ഗഡിനെയും 31ന് ഗോവയെയും ജനുവരി 3ന് മഹാരാഷ്ട്രയെയും ആറിന് ഹിമാചല്‍പ്രദേശിനെയുമാണ് മുംബൈ നേരിടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow