യാത്രക്കാർക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സിയുടെ കുപ്പിവെള്ളം; വിപണി വിലയേക്കാൾ കുറവിൽ ഇനി ബസിനുള്ളിലും

വിപണി വിലയേക്കാൾ ഒരു രൂപ കുറച്ചായിരിക്കും ബസിനുള്ളിൽ കുപ്പിവെള്ളം വിൽക്കുക

Jan 1, 2026 - 09:42
Jan 1, 2026 - 09:43
 0
യാത്രക്കാർക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സിയുടെ കുപ്പിവെള്ളം; വിപണി വിലയേക്കാൾ കുറവിൽ ഇനി ബസിനുള്ളിലും

തിരുവനന്തപുരം: യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധമായ കുപ്പിവെള്ളം ലഭ്യമാക്കാൻ പുതിയ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. ദീർഘദൂര യാത്രക്കാർക്കും മറ്റും ഇടവേളകളിൽ കുപ്പിവെള്ളം തേടി ബസിന് പുറത്തേക്ക് പോകേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു പരിഷ്‌കാരം കൊണ്ടുവരുന്നത്.

വിപണി വിലയേക്കാൾ ഒരു രൂപ കുറച്ചായിരിക്കും ബസിനുള്ളിൽ കുപ്പിവെള്ളം വിൽക്കുക. പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് മൊത്തമായി വാങ്ങുന്ന വെള്ളം കെ.എസ്.ആര്‍.ടി.സിയുടെ സ്വന്തം ലേബലിലായിരിക്കും വിതരണം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.

ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് ആയി ലഭിക്കും. ഇത് ജീവനക്കാർക്ക് അധിക വരുമാനത്തിന് വഴിയൊരുക്കും. കുപ്പിവെള്ളം സുരക്ഷിതമായി സൂക്ഷിക്കാൻ ഡ്രൈവർ ക്യാബിനോട് ചേർന്ന് പ്രത്യേക സംവിധാനമൊരുക്കും. ഡ്രൈവർക്ക് ഉപയോഗിക്കാനുള്ള വെള്ളം സൂക്ഷിക്കാനും പ്രത്യേകം ഇടമുണ്ടാകും. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനൊപ്പം കോർപ്പറേഷന്റെ വരുമാനം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow