നെയ്യാറ്റിന്‍കരയില്‍ തെങ്ങ് കടപുഴകി വീണ്‌ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

കുന്നൂര്‍ക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം

Sep 20, 2025 - 14:16
Sep 20, 2025 - 14:17
 0
നെയ്യാറ്റിന്‍കരയില്‍ തെങ്ങ് കടപുഴകി വീണ്‌ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തെങ്ങ് കടപുഴകി വീണ്‌ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.

കുന്നൂര്‍ക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. പത്ത് മണിയോടെ ഭക്ഷണം കഴിക്കുന്നതിനായി പാലത്തിന് മുകളില്‍ ഇരിക്കുമ്പോഴാണ് തെങ്ങ് കടപുഴകി വീഴുന്നത്. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മൃതദേഹങ്ങള്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow