മുള വന്ന ഉരുളക്കിഴങ്ങ് വിഷമാകാമോ? അറിഞ്ഞിരിക്കേണ്ട ആരോഗ്യ വസ്തുതകൾ
ഉരുളക്കിഴങ്ങിന് പച്ച നിറം ബാധിക്കുകയോ മുള വരികയോ ചെയ്താൽ അവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് ഉചിതം
അടുക്കളയിൽ സാധാരണയായി സ്റ്റോക്ക് ചെയ്യാറുള്ള ഉരുളക്കിഴങ്ങിൽ ചിലപ്പോഴൊക്കെ മുള വരുന്നത് കാണാറുണ്ട്. എന്നാൽ ഇത്തരം ഉരുളക്കിഴങ്ങ് മുള നീക്കം ചെയ്ത ശേഷം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ സോളനൈൻ (Solanine), ചാക്കോണൈൻ (Chaconine) എന്നീ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി ശരീരത്തിലെത്തുന്നത് താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും:
ഛർദി, വയറിളക്കം, വയറുവേദന, തലവേദന, പനി, നാഡിമിടിപ്പ് വർദ്ധിക്കുക, രക്തസമ്മർദ്ദം കുറയുക. കൂടാതെ, മുള വരുന്നതോടെ ഉരുളക്കിഴങ്ങിന്റെ പോഷകമൂല്യം ഗണ്യമായി കുറയുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഉരുളക്കിഴങ്ങിന് പച്ച നിറം ബാധിക്കുകയോ മുള വരികയോ ചെയ്താൽ അവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് ഉചിതം. ഒന്നോ രണ്ടോ ആഴ്ചത്തേക്ക് ആവശ്യമുള്ള ഉരുളക്കിഴങ്ങ് മാത്രം വാങ്ങുക. വലിയ അളവിൽ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കുക. തണുപ്പുള്ളതും ഇരുണ്ടതും ഈർപ്പമില്ലാത്തതുമായ സ്ഥലത്ത് വേണം ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ.
What's Your Reaction?

