തലയില്‍ ചാക്ക് മൂടിയെത്തി മോഷണം ഗ്യാസ് സിലിണ്ടറിനും രക്ഷയില്ല

Mar 13, 2026 - 13:22
Mar 13, 2026 - 13:23
 0
തലയില്‍ ചാക്ക് മൂടിയെത്തി മോഷണം ഗ്യാസ് സിലിണ്ടറിനും രക്ഷയില്ല

തിരുവനന്തപുരം∙ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് സിലിണ്ടറുകള്‍ക്കും രക്ഷയില്ല. പ്രതിസന്ധിക്കു പിന്നാലെ, സംസ്ഥാനത്തെ ആദ്യ സിലിണ്ടര്‍ മോഷണം തിരുവനന്തപുരം നഗരമധ്യത്തിലാണ് അരങ്ങേറിയത്. ചാലയിലെ വി.എസ്.ഹോട്ടലില്‍നിന്നാണ് ഇന്നു പുലര്‍ച്ചെ ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചത്. തലയില്‍ ചാക്കിട്ടു മറച്ച് ഒരാള്‍ ഗ്യാസ് സിലിണ്ടര്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മോഷണം. 

നിറയെ ഗ്യാസുള്ള സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്. പകുതി ഉപയോഗിച്ച രണ്ടു സിലിണ്ടറുകള്‍ അവിടെ തന്നെ ഉപേക്ഷിച്ചാണ് കള്ളന്‍ മടങ്ങിയത്. സിലിണ്ടര്‍ മോഷ്ടിക്കപ്പെട്ടതോടെ ഇന്ന് ഉച്ചയോടെ ഹോട്ടല്‍ അടച്ചിടേണ്ട നിലയാണുള്ളതെന്ന് ഹോട്ടല്‍ ഉടമ അര്‍ച്ചന പറഞ്ഞു. വെളുപ്പിനെ ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും അര്‍ച്ചന പറഞ്ഞു. ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോള്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എന്താണെന്നു പരിശോധിച്ചപ്പോഴാണ് ഫ്യൂസ് ഊരിയ നിലയില്‍ കണ്ടതെന്നും അര്‍ച്ചന പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow