സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരുടെ യോഗം; ഗവർണറോട് അതൃപ്തി അറിയിച്ച് സർക്കാർ

Jun 18, 2026 - 22:25
Jun 18, 2026 - 22:25
 0
സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരുടെ യോഗം; ഗവർണറോട് അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം∙ സർക്കാരിനെ അറിയിക്കാതെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. വിഷയത്തിൽ സർക്കാരിന്റെ അസംതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നൽകി.

ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളുടെ ഭാഗമാണെന്നും, ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്തത്. എന്നാൽ മാധ്യമവാർത്തകളിലൂടെയാണ് സർക്കാർ ഇക്കാര്യം അറിഞ്ഞത്.

അതേസമയം, പ്രത്യേക അവലോകന യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും, അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow