വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാര്‍ഡ്

Oct 5, 2025 - 14:46
Oct 5, 2025 - 14:46
 0
വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം:  വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാര്‍ ആണ് 49ാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. തപോമയിയുടെ അച്ഛൻ എന്ന കൃതിയാണ് ഇ. സന്തോഷ് കുമാറിനെ അവാർഡിനർഹനാക്കിയത്. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ നോവലാണ് തപോമയിയുടെ അച്ഛൻ. 2024 ലാണ് ഈ പുസ്തകം പുറത്തിറക്കിയത്. 
 
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരൻ അവാർഡ് പ്രഖ്യാപനം നടത്തി. ഞായറാഴ്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു.
 
പുരസ്കാരങ്ങള്‍ പ്രചോദനമാണ്, അതുപോലെ തന്നെ ഉത്തരവാദിത്വം കൂടിയാണെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് അവാർഡ് സമർപ്പണ ചടങ്ങ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow