ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊന്നു; കാറിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരകൃത്യം

കൊലപാതകത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്

Mar 14, 2026 - 17:40
Mar 14, 2026 - 17:40
 0
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊന്നു; കാറിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരകൃത്യം

കൊല്ലം∙ കരുനാഗപ്പള്ളിയിൽ ഗുണ്ടാപ്പകയെത്തുടർന്ന് യുവാവിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അലുവ അതുൽ (31) ആണ് കൊല്ലപ്പെട്ടത്. ജിം സന്തോഷിനെ കൊലപ്പെടുത്തിയതിന് കൃത്യം ഒരു വർഷം തികയാനിരിക്കെയാണ് അതുൽ കൊല്ലപ്പെടുന്നത്. ജാമ്യത്തിലിറങ്ങിയ അതുൽ പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആസൂത്രിതമായ ആക്രമണം ഉണ്ടായത്.

കാറിലെത്തിയ ക്വട്ടേഷൻ സംഘം അതുൽ സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു തെറിപ്പിച്ച് കുഴിയിലേക്ക് വീഴ്ത്തി. തുടർന്ന് പുറത്തിറങ്ങിയ സംഘം അതുലിനെ മാരകമായി വെട്ടിപ്പൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

2025 മാർച്ച് 27-നാണ് ജിം സന്തോഷ് എന്ന സന്തോഷ് കുമാർ കൊല്ലപ്പെട്ടത്. ഈ കേസിൽ ജയിലിലായിരുന്ന അതുൽ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. സന്തോഷിനെ കൊന്നതിലുള്ള പ്രതികാരമാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അതുലിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് അന്ന് കൊലപാതകം നടത്തിയത്.

സന്തോഷിന്റെ മാതാവ് ഓമനയുടെ മുന്നിലിട്ടാണ് അന്ന് അക്രമിസംഘം സന്തോഷിനെ വെട്ടിപ്പൊലപ്പെടുത്തിയത്. മുറിയുടെ കതക് വെട്ടിപ്പൊളിച്ച് അകത്തു കയറിയ സംഘം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ദീർഘകാലമായി നിലനിന്നിരുന്ന ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് രണ്ട് കൊലപാതകങ്ങൾക്കും ആധാരം.

What's Your Reaction?

like

dislike

love

funny

angry

sad

wow