കേസുകൾ പിൻവലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സിജെപി
ന്യൂഡൽഹി∙ വിദ്യാർഥികൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ ഉടനടി പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടിയുണ്ടാകില്ലെന്ന മുൻ ധാരണയുടെ പൂർണമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിജെപി വക്താവ് അശുതോഷ് രാങ്ക എക്‌സിൽ വ്യക്തമാക്കി.
ബിഹാറിലും ബംഗാളിലും നൂറുകണക്കിന് വിദ്യാർഥികൾ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിരവധിയാളുകളെ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്. കൂടാതെ, സമരക്കാർക്ക് അവശ്യവസ്തുക്കൾ എത്തിച്ചുനൽകിയ സന്നദ്ധപ്രവർത്തകരെ തടഞ്ഞുവെക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
വിദ്യാർഥികൾക്കെതിരെയുള്ള എല്ലാ എഫ്ഐആറുകളും പിൻവലിക്കുകയും തടവിലുള്ളവരെ മോചിപ്പിക്കുകയും വേണമെന്ന് സിജെപി ആവശ്യപ്പെട്ടു. ഡൽഹി പൊലീസോ കേന്ദ്ര ഏജൻസികളോ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ പൊലീസോ തുടർനടപടികളുമായി മുന്നോട്ടുപോകരുതെന്നും അല്ലാത്തപക്ഷം സമരം പുനരാരംഭിക്കാൻ നിർബന്ധിതരാകുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. ചർച്ചയിൽ ധാരണയായ കാര്യങ്ങൾ രേഖാമൂലം നാളെത്തന്നെ കൈമാറണമെന്നും സിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?



