അതിശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Aug 3, 2026 - 19:54
Aug 3, 2026 - 19:54
 0
അതിശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം ശക്തമായ മഴയെ തുടർന്ന് ആറന്മുള വള്ളസദ്യയിലെ ചില പരിപാടികളും മാറ്റിവെച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow