പ്രിയദർശിനി സൗജന്യ ബസിലെ വനിതാ കണ്ടക്ടർക്ക് ഡിപ്പോക്കുള്ളിലെ കുഴിയിൽ വീണ് പരിക്ക്

വിഴിഞ്ഞം ഡിപ്പോയിലെ കുഴിയിൽ വീണ് പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് പരിക്ക്. ഇടത് കാലിന് പ്ലാസ്റ്റർ ഇട്ട സിന്ധുവിന് ഒന്നര മാസത്തെ വിശ്രമം നിർദേശം. ഡിപ്പോയുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയാകുന്നു.

Jun 16, 2026 - 10:19
Jun 16, 2026 - 10:19
 0

വിഴിഞ്ഞം :പ്രിയദർശിനി സൗജന്യ ബസിലെ വനിതാ കണ്ടക്ടർക്ക് ഡിപ്പോക്കുള്ളിലെ കുഴിയിൽ വീണ് പരിക്കേറ്റു. വെങ്ങാനൂർ സ്വദേശിനി സിന്ധുവിനാണ് പരിക്കേറ്റത്. ഇന്നലെ പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ആദ്യ ഷെഡ്യൂൾ ഡ്യൂട്ടിക്കിടെ വിഴിഞ്ഞം ഡിപ്പോയിൽ എത്തിയപ്പോൾ ബസിൽ നിന്ന് സ്റ്റാൻ്റിലേക്ക്  ഇറങ്ങുന്നതിനിടെ സ്റ്റാൻഡിലെ കുഴിയിൽ വീഴുകയായിരുന്നു. ഇടത് കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കാലിൽ പ്ളാസ്റ്റർ ഇട്ട് ഒന്നര മാസത്തെ വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന സ്റ്റാൻഡിൻ്റെ ശോചനീയ അവസ്ഥയിലാണെന്നും യാത്രക്കാർ ഉൽപ്പടെ പലരും ഭാഗ്യം കൊണ്ടാണ്  രക്ഷപ്പെട്ടു പോകുന്നതെന്ന് യാത്രക്കാർപറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow