ബോട്ടിൽ ജ്യൂസ് കുടിച്ച മൂന്ന് കുട്ടികൾക്ക് ഗുരുതര ഭക്ഷ്യവിഷബാധ; എസ്എടിയിൽ ചികിത്സ

Jun 16, 2026 - 01:52
Jun 16, 2026 - 01:52
 0
ബോട്ടിൽ ജ്യൂസ് കുടിച്ച മൂന്ന് കുട്ടികൾക്ക് ഗുരുതര ഭക്ഷ്യവിഷബാധ; എസ്എടിയിൽ ചികിത്സ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഗുരുതര ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. പൂന്തുറ സ്വദേശികളായ ദീപ (13), സുബിൻ (15), സനുഷ (15) എന്നിവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മൂന്ന് പേരും ഒരേ വീട്ടിലെ കുട്ടികളാണ്.

കടുത്ത ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം തൈക്കാട് ആശുപത്രിയിലും തുടർന്ന് പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. പ്രാഥമിക ചികിത്സ നൽകിയ ശേഷം ആരോഗ്യനില മോശമായതിനാൽ കുട്ടികളെ തിരുവനന്തപുരം എസ്എടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടികൾ അവശനിലയിലായിരുന്നുവെന്നാണ് വിവരം. ഛർദ്ദിയിൽ രക്തത്തിന്റെ അംശവും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടികൾ പുറത്തുനിന്ന് വാങ്ങിയ ബോട്ടിൽ ജ്യൂസ് കുടിച്ച ശേഷമാണ് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow