കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യില്ല. കേസിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനായിരുന്നു പോലീസ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു.
കൃത്യമായ തെളിവുകൾ ലഭിച്ച ശേഷം മാത്രം ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേത്യത്വത്തിലാണ് യോഗം ചേരുന്നത്. ഇതിനു ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. കേസിൽ ധൃതിപിടിച്ചുള്ള നടപടികൾ സ്വീകരിക്കുന്നത് പിന്നീട് കോടതിയിൽ തിരിച്ചടിയാകാനുള്ള സാധ്യതുണ്ട്. ഇത് മുന്നിൽക്കണ്ടാണ് ഇപ്പോഴത്തെ തീരുമാനം.