"നിങ്ങളെക്കുറിച്ച് അഭിമാനം, ചേട്ടാ!"; സഞ്ജുവിനെ പ്രശംസിച്ച് വിരാത് കോലി

വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്‌ട്രൈക്ക് റേറ്റിലും 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്

Mar 9, 2026 - 09:45
Mar 9, 2026 - 09:45
 0
"നിങ്ങളെക്കുറിച്ച് അഭിമാനം, ചേട്ടാ!"; സഞ്ജുവിനെ പ്രശംസിച്ച് വിരാത് കോലി

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ ഐതിഹാസിക പ്രകടനത്തെ പ്രശംസിച്ച് മുൻ നായകൻ വിരാട് കോലി. ടൂർണമെന്റിലെ താരമായി (Player of the Tournament) തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ "ഏറ്റവും അർഹനായ വ്യക്തി" എന്ന് വിശേഷിപ്പിച്ചാണ് കോലി ഇൻസ്റ്റാഗ്രാമിലൂടെ അഭിനന്ദനമറിയിച്ചത്.

ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം ടി20 ലോകകിരീടം ചൂടിയപ്പോൾ, ബാറ്റിങ്ങിലും ടീമിനെ നയിച്ച കരുത്തിലും സഞ്ജു സാംസൺ എന്ന മലയാളി താരം തിളങ്ങി നിൽക്കുകയാണ്. വിരാത് കോലി (2014, 2016), ജസ്പ്രീത് ബുംറ (2024) എന്നിവർക്ക് ശേഷം ലോകകപ്പിലെ താരമാകുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി സഞ്ജു മാറി.

വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്‌ട്രൈക്ക് റേറ്റിലും 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതോടെ ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്‌കോററായും സഞ്ജു മാറി. കലാശപ്പോരിൽ 46 പന്തിൽ നിന്ന് 89 റൺസ് നേടി ടീമിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചതും സഞ്ജു തന്നെ. ഒരേ ലോകകപ്പ് എഡിഷനിലെ സെമി ഫൈനലിലും ഫൈനലിലും അർധ സെഞ്ചുറി നേടുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്റർ എന്ന അപൂർവ്വ നേട്ടവും സഞ്ജു സ്വന്തമാക്കി.

തുടക്കത്തിൽ പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്ന സഞ്ജു, അഭിഷേക് ശർമയുടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നും സ്പിന്നർമാരെ നേരിടാനുള്ള ടീം തന്ത്രത്തിന്റെ ഭാഗവുമായാണ് ടീമിലെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97* റൺസ് താരത്തിന്റെ കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവായി. പിന്നീട് സെമിയിലും ഫൈനലിലും കളിയിലെ താരമായി സഞ്ജു ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ചിറകായി.

What's Your Reaction?

like

dislike

love

funny

angry

sad

wow