വനിതാ ക്രിക്കറ്റിൽ 15-കാരിയുടെ ലോക റെക്കോർഡ്; അരങ്ങേറ്റ ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം

വനിതാ ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇനി ഫാനിക്ക് സ്വന്തം

Mar 21, 2026 - 21:27
Mar 21, 2026 - 21:27
 0
വനിതാ ക്രിക്കറ്റിൽ 15-കാരിയുടെ ലോക റെക്കോർഡ്; അരങ്ങേറ്റ ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം

ലാഗോസ്: അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റിൽ വിസ്മയമായി 15 വയസ്സുകാരി. റുവാണ്ടയുടെ ഫാനി ഉഡാഗുഷിമാനിന്ദെയാണ് അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി ചരിത്രം കുറിച്ചത്. വനിതാ ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇനി ഫാനിക്ക് സ്വന്തം.

നൈജീരിയ ഇൻവിറ്റേഷണൽ ടി20 ടൂർണമെന്റിൽ ഘാനയ്ക്കെതിരെയായിരുന്നു ഫാനിയുടെ വെടിക്കെട്ട് പ്രകടനം. വെറും 65 പന്തുകളിൽ നിന്ന് 17 ഫോറുകൾ ഉൾപ്പെടെ 111 റൺസാണ് താരം അടിച്ചുകൂട്ടിയത്. സെഞ്ച്വറി നേടുമ്പോൾ ഫാനിയുടെ പ്രായം 15 വയസ്സും 223 ദിവസവും മാത്രമായിരുന്നു. 2019-ൽ ഉഗാണ്ടയുടെ പ്രൊസ്കോവിയ അലാകോ (16 വയസ്സും 233 ദിവസവും) സ്ഥാപിച്ച റെക്കോർഡാണ് തകർന്നത്.

അന്താരാഷ്ട്ര ടി20 അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും ഫാനി സ്വന്തമാക്കി. 2005-ൽ കരൻ റോൾട്ടൻ നേടിയ 96 റൺസായിരുന്നു ഇതിനുമുമ്പത്തെ ഉയർന്ന സ്കോർ. പുരുഷന്മാരുടെ ടി20യിൽ ഫ്രാൻസിന്റെ ഗുസ്താവ് മക്കീനാണ് (18 വയസ്സും 280 ദിവസവും) ഈ നേട്ടത്തിലെ റെക്കോർഡ് ഉടമ.

ഫാനിയുടെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ റുവാണ്ട നിശ്ചിത ഓവറിൽ കൂറ്റൻ സ്കോർ പടുത്തുയർത്തുകയും ഘാനയെ പരാജയപ്പെടുത്തുകയും ചെയ്തു. റുവാണ്ടൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് ഇപ്പോൾ ഈ കൗമാരതാരം വിലയിരുത്തപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow