തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ(AFA). അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിച്ചു.
സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നും, കരാർ ലംഘിച്ചത് കേരള സർക്കാരാണെന്നുമാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞത്.
കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. ഇതിനിടെയാണ് അസോസിയേഷൻ പ്രതികരണവുമായി രംഗത്തെത്തിയത്.