ദോഹ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ വെടിനിർത്തലിന് ധാരണയായി. ഇന്നലെ ദോഹയിൽ ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. 48 ദിവസത്തെ വെടിനിർത്തൽ നിലനിൽക്കെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടർന്നിരുന്നു. ഇതിനിടെ ഖത്തറും തുർക്കിയും ദോഹയിൽ വച്ച് ചേർന്ന മധ‍്യസ്ഥ ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർയോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പാകിസ്ഥാനും അഫ്ഗാനും ചർച്ചകൾ തുടരുമെന്നും ഖത്തർ വ്യക്തമാക്കി.
പാക്കിസ്ഥാൻ ആഭ‍്യന്തര മന്ത്രി ഖാജ ആസിഫ്, ഇന്‍റലിജൻസ് മേധാവി ജനറൽ അസിം മാലിക്, താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് എന്നിവരായിരുന്നു ദോഹയിൽ നടന്ന മധ‍്യസ്ഥ ചർച്ചയിൽ പങ്കെടുത്തത്. ആഴ്ചകളായി തുടർന്ന ആക്രമണത്തിൽ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് ശാശ്വത സമാധാനത്തിനായി ഇരു രാജ്യങ്ങളിലും വെടിനിർത്തലിൽ എത്തിയത്.