ഈജിപ്തില്‍ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ട്രംപ്
പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല

വാഷിങ്ടണ്‍: ഈജിപ്തിലെ ഷർമ് അൽ ഷേഖിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ക്ഷണിച്ചതായി റിപ്പോർട്ട്. ഉച്ചകോടി തിങ്കളാഴ്ചയാണ് നടക്കുക. അതേസമയം, പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അദ്ദേഹത്തിൻ്റെ ഓഫീസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ട്രംപും ഈജിപ്ത് പ്രസിഡൻ്റ് അബ്ദെൽ ഫത്താ അൽ സിസിയും ചേർന്നാണ് മോദിയെ അവസാന നിമിഷം ക്ഷണിച്ചതെന്നാണ് വിവരം. ഇന്ത്യയിലേക്കുള്ള യു.എസിൻ്റെ നിയുക്ത സ്ഥാനപതി സെർജിയോ ഗോർ, പ്രധാനമന്ത്രി മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ക്ഷണം ലഭിച്ചതെന്ന വാർത്തയും ശ്രദ്ധേയമാണ്.
ട്രംപും ഈജിപ്ത് പ്രസിഡൻ്റും അധ്യക്ഷത വഹിക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഉച്ചകോടി ആരംഭിക്കുക.
What's Your Reaction?






