ലിവർപൂളിന്റെ വിജയാഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം

സംഭവത്തിൽ ഒരാളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു

May 27, 2025 - 11:48
May 27, 2025 - 11:48
 0  11
ലിവർപൂളിന്റെ വിജയാഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം
ലിവർപൂൾ: പ്രീമിയർ ലീഗിലെ ഇരുപതാം കിരീടനേട്ടം ആഘോഷിക്കാൻ വിജയാഘോഷത്തിലേക്ക് കാർ ഇടിച്ച് കയറി വൻ അപകടം. അപകടത്തിൽ 50 പേർക്ക് പരിക്കേൽക്കുകയും 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 
 
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിൽ ഒരാളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾ അടക്കം അൻപതിലേറെ പേർക്കാണ് ലിവർപൂളിനെ നടുക്കിയ അപകടത്തിൽ പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 
 
സംഭവത്തെ തീവ്രവാദമായി കണക്കാക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റാരെക്കുറിച്ചും അന്വേഷിക്കുന്നില്ലെന്നും മെഴ്‌സിസൈഡ് പൊലീസിലെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് പറഞ്ഞു. ടൌൺ ഹാളിനും റോയൽ ലിവർ കെട്ടിടത്തിനും മീറ്ററുകൾ അകലെ വച്ചാണ് അപകടമുണ്ടായത്.  ആയിരക്കണക്കിന് ലിവർപൂൾ ആരാധകരാണ് വാട്ടർ സ്ട്രീറ്റിലേക്ക് ട്രോഫിയുമായുള്ള പരേഡിലേക്ക് എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow