പകയും പ്രണയവും നിറഞ്ഞ 'പാർത്ഥിബൻ കനവ്' പുതിയ പതിപ്പിൽ; കൽക്കിയുടെ ഇതിഹാസ കൃതി മലയാളത്തിലേക്ക്
മൂലനോവലിന്റെ സാരാംശം ഒരല്‍പ്പം പോലും ചോര്‍ന്നുപോകാതെയാണ് ഈ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ആദ്യ ചരിത്ര നോവലായ പാര്‍ത്ഥിബന്‍ കനവ് പകയുടെയും പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥയാണ്. സാമ്രാജ്യ കോട്ടകള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത് രക്തത്തിലും മാംസത്തിലുമാണ്. സ്വതന്ത്രരാജ്യമെന്ന പാര്‍ത്ഥിബന്റെ കനവിലേക്കുള്ള യാത്രയും രക്തരൂക്ഷിതമാണ്.
എന്നാല്‍, ആ യാത്രയില്‍ പ്രണയവും സഹാനുഭൂതിയും ബഹുമാനവുമെല്ലാം കടന്നുവരുന്നതോടെ മറ്റൊരു യുദ്ധത്തിന്റെ കൂടി ആവശ്യകത ഉണ്ടാകുന്നില്ല. തമിഴ് സംസ്‌കാരിക ബിംബങ്ങളിലൊന്നായ ശില്‍പ്പചാരുതയുടെ ചരിത്രവും ഈ നോവലില്‍ വായിച്ചറിയാനാകും.
അരുണ്‍ ടി. വിജയന്‍ പരിഭാഷപ്പെടുത്തിയ പാര്‍ത്ഥിബന്‍ കനവിന്റെ ഏറ്റവും പുതിയ പതിപ്പ് പാപ്പാത്തി പുസ്തകങ്ങള്‍ പുറത്തിറക്കുകയാണ്. മൂലനോവലിന്റെ സാരാംശം ഒരല്‍പ്പം പോലും ചോര്‍ന്നുപോകാതെയാണ് ഈ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്.
What's Your Reaction?

