ആപ്പിൾ ശീലമാക്കുന്നവർ ശ്രദ്ധിക്കുക; പല്ലിന്റെ ആരോഗ്യം അപകടത്തിലായേക്കാം
ആപ്പിളിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലിന്റെ സംരക്ഷണ കവചമായ ഇനാമലിനെ ദുർബലപ്പെടുത്തുന്നു
ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണെങ്കിലും ആപ്പിൾ കഴിക്കുന്ന രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് ദന്താരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മസംരക്ഷണത്തിനും ആപ്പിൾ മികച്ചതാണെങ്കിലും പല്ലിന്റെ ഇനാമലിന് ഇത് ഭീഷണിയായേക്കാം.
ആപ്പിളിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലിന്റെ സംരക്ഷണ കവചമായ ഇനാമലിനെ ദുർബലപ്പെടുത്തുന്നു. ഇത് പല്ല് പെട്ടെന്ന് കേടാകാനും പോടുകൾ വരാനും കാരണമാകും.ആപ്പിളിലെ സ്വാഭാവിക പഞ്ചസാര വായിലെ ബാക്ടീരിയകളുമായി ചേർന്ന് കൂടുതൽ ആസിഡ് ഉൽപ്പാദിപ്പിക്കുന്നു. പ്രത്യേകിച്ച് ആപ്പിൾ ജ്യൂസ് ആയി കുടിക്കുമ്പോൾ ഈ പഞ്ചസാര പല്ലുകളിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.
അമിതമായി ആപ്പിൾ ജ്യൂസ് കുടിക്കുന്നത് ദന്തരോഗങ്ങൾക്ക് കാരണമാകുമെന്ന് യൂണിവേഴ്സിറ്റി ഓഫ് പോർട്സ്മൗത്തും യൂണിവേഴ്സിറ്റി ഓഫ് ലീഡ്സും ചേർന്ന് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ആപ്പിൾ കൂടുതൽ കാലം ഫ്രഷ് ആയി ഇരിക്കാൻ താഴെ പറയുന്ന രീതി പരീക്ഷിക്കാവുന്നതാണ്. കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന അതേ പ്ലാസ്റ്റിക് കവറിൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
ഓരോ ആപ്പിളും പ്രത്യേകം കടലാസിൽ പൊതിഞ്ഞ ശേഷം ഒരു ചെറിയ കൊട്ടയിലാക്കി ഫ്രിഡ്ജിൽ വെക്കുക. ഇത് ആപ്പിൾ കൂടുതൽ ദിവസങ്ങൾ കേടുകൂടാതെ ഇരിക്കാൻ സഹായിക്കും. ആപ്പിൾ കഴിച്ച ശേഷം വായ നന്നായി കഴുകുന്നത് പല്ലിലെ ആസിഡിന്റെ അംശം നീക്കം ചെയ്യാൻ സഹായിക്കും.
What's Your Reaction?

