ആട് - 3 വേൾഡ് വൈഡ് റിലീസ് മാർച്ച് 19 ന്
നിരവധി വമ്പൻ ചിത്രങ്ങളാണ് ആട്- 3യുടെ തൊട്ടു പിന്നാലെ പ്രദർശനത്തിനായി തയ്യാറായി വരുന്നത്
റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കാൻ പോരും വിധത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ, പശ്ചിമേഷ്യൻ യുദ്ധം കടന്നുവന്നതോടെ കേരളത്തേപ്പോലെ തന്നെ മലയാളസിനിമയുടെ പ്രധാന വരുമാന ശ്രോതസായ ഗൾഫ് രാജ്യങ്ങൾ അശാന്തിയുടെ നിഴലിലായത് ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് മാറ്റണമോ എന്നൊരു ആശങ്ക നിലനിന്നു. നിരവധി വമ്പൻ ചിത്രങ്ങളാണ് ആട്- 3യുടെ തൊട്ടു പിന്നാലെ പ്രദർശനത്തിനായി തയ്യാറായി വരുന്നത്.
ആ ചിത്രങ്ങളുടെയൊക്കെ റിലീസ് ഡേറ്റിലും മാറ്റമുണ്ടാകുവാനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാൽ, ഗൾഫ് ജീവിതം സാധാരണ സ്ഥിതിയിലാണെന്നു മനസ്സിലായതോടെ നേരത്തേ നിശ്ചയിച്ച പ്രകാരം 'ആട്- 3 മാർച്ച് 19നു തന്നെ റിലീസ് ചെയ്യാന്‍ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നു. ഒരു ഫെസ്റ്റിവലിന് ഏറെ ആഘോഷിക്കാൻ പറ്റുന്ന ഒരു ചിത്രം തന്നെയാണ് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട് - 3.
ആദ്യ രണ്ടു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫാൻ്റസിയും റിയലിസവും കൂടിച്ചേർന്ന ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം. വലയ മുതൽമുടക്കിലും താരസമ്പന്നതയിലും
ഒരുക്കുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ്ബാബു, വേണുകുന്നപ്പള്ളി എന്നിവരാണ് നിർമിക്കുന്നത്.
What's Your Reaction?