'മരണമാസില്‍ കട്ട്'; സൗദിയിലും കുവൈത്തിലും നിരോധിച്ചു

വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്.

Apr 9, 2025 - 22:21
Apr 9, 2025 - 22:21
 0  13
'മരണമാസില്‍ കട്ട്'; സൗദിയിലും കുവൈത്തിലും നിരോധിച്ചു

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈത്തിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാൽ സൗദിയിൽ ചിത്രത്തിന്‍റെ റിലീസ് നിരോധിച്ചു. എന്നാൽ, കുവൈത്തിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. 

"കുവൈത്തിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട് - കുവൈത്തിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്‍റ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണ്ണമായി സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തീയേറ്ററുകളിൽ തന്നെ കാണുക..", എന്നാണ് മരണമാസ്സ്‌ ടീം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow