ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് സ്കൂളുകൾക്ക് അവധി
മാർച്ച് 3 ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പൊങ്കാല ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 28 സ്കൂളുകൾക്ക് തിങ്കളാഴ്ചയും പൊങ്കാല പ്രമാണിച്ച് ചൊവ്വാഴ്ച ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിരിക്കുന്നത്.
പൊങ്കാല ഡ്യൂട്ടിക്കായി വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനാണ് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിട്ടത്.
തിങ്കളാഴ്ച (മാർച്ച് 2) അവധിയുള്ള പ്രധാന സ്കൂളുകൾ:
ചാല, ഫോർട്ട്, മണക്കാട്, കരമന തുടങ്ങിയ പ്രദേശങ്ങളിലെ ഗവൺമെന്റ് ഗേൾസ്/ബോയ്സ് സ്കൂളുകൾ, സംസ്കൃതം സ്കൂളുകൾ, ആറ്റുകാൽ ചിന്മയ വിദ്യാലയ, കമലേശ്വരം സ്കൂൾ ഉൾപ്പെടെയുള്ള 28 വിദ്യാലയങ്ങൾക്കാണ് പോലീസ് ഉദ്യോഗസ്ഥരുടെ താമസത്തിനായി തിങ്കളാഴ്ച അവധി നൽകിയിരിക്കുന്നത്.
ചൊവ്വാഴ്ച (മാർച്ച് 3) പ്രാദേശിക അവധി:
പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3 ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
What's Your Reaction?