വിജയ് - സംഗീത വിവാഹമോചന വാർത്ത: തൃഷ നടനെ അൺഫോളോ ചെയ്തു

വിജയ്‌ക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി സംഗീത ചൂണ്ടിക്കാട്ടുന്നത് എന്നാണ് റിപ്പോർട്ടുകൾ

Mar 1, 2026 - 20:38
Mar 1, 2026 - 20:39
 0
വിജയ് - സംഗീത വിവാഹമോചന വാർത്ത: തൃഷ നടനെ അൺഫോളോ ചെയ്തു

ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന വാർത്തകൾ സജീവമാകുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന ചർച്ചകൾക്കിടയിൽ പുറത്തുവന്ന ഈ വാർത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിജയ്‌ക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി സംഗീത ചൂണ്ടിക്കാട്ടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ നടി തൃഷ വിജയ്‌യെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

വിജയ്‌യുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന തൃഷ, വിവാദങ്ങൾക്കിടയിൽ നടനെ അൺഫോളോ ചെയ്തത് വലിയ ചർച്ചയായിട്ടുണ്ട്. സംഗീത ആരോപിച്ച നടി തൃഷയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടക്കുന്നുണ്ടെങ്കിലും തൃഷയോ സംഗീതയോ ഇതിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിവാഹമോചന വാർത്തകൾക്ക് പിന്നാലെ തൃഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. എന്നാൽ താരം ഇതുവരെയും പ്രതികരണത്തിന് തയ്യാറായിട്ടില്ല. നേരത്തെ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയും പിതാവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow