വെള്ളം കുടിക്കുമ്പോഴും വേണം ജാഗ്രത; ധൃതിപ്പെട്ട് കുടിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയായേക്കാം
വെള്ളം സാവധാനം 'ചവച്ചു കുടിക്കണം' എന്നാണ് വിദഗ്ധർ പറയുന്നത്
ദാഹം തോന്നുമ്പോൾ പെട്ടെന്ന് വലിയ അളവിൽ വെള്ളം കുടിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത്തരത്തിൽ ധൃതിപിടിച്ച് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വെള്ളം സാവധാനം 'ചവച്ചു കുടിക്കണം' എന്നാണ് വിദഗ്ധർ പറയുന്നത്. അതായത്, ഓരോ ഇറക്കും ഉമിനീരുമായി കലർന്ന് സാവധാനം വേണം ഉള്ളിലേക്ക് ഇറക്കാൻ. ഇത് ദഹന പ്രക്രിയ സുഗമമാക്കാൻ ശരീരത്തെ സഹായിക്കുന്നു.
അമിതവേഗത്തിൽ വെള്ളം കുടിച്ചാലുള്ള ദോഷങ്ങൾ:
വേഗത്തിൽ വെള്ളം കുടിക്കുന്നത് വായ, തൊണ്ട, വയർ എന്നിവയുടെ ഏകോപനം തെറ്റിക്കാനും അസിഡിറ്റി ഉണ്ടാക്കാനും കാരണമാകും.
വെള്ളം ശ്വാസനാളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഇത് പെട്ടെന്നുള്ള ചുമയ്ക്കും ശ്വാസംമുട്ടലിനും കാരണമാകാം. ചില സാഹചര്യങ്ങളിൽ ഇത് ജീവന് തന്നെ ഭീഷണിയായേക്കാം.
ഒറ്റയടിക്ക് കൂടുതൽ വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത് ചെറിയ ഇടവേളകളിൽ കുടിക്കുന്നതാണ്. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് കൃത്യമായി നിലനിർത്താൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കുട്ടിക്കാലം മുതൽക്കേ സാവധാനം വെള്ളം കുടിക്കുന്ന ശീലം വളർത്തിയെടുക്കുക.
ദാഹം അധികമാണെങ്കിലും ചെറിയ സിപ്പുകളായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
ദഹന എൻസൈമുകൾ ശരിയായി പ്രവർത്തിക്കാൻ ഉമിനീരുമായി കലർന്ന വെള്ളം ശരീരത്തിന് ഗുണകരമാണ്.
What's Your Reaction?