കുവൈത്തിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

ഇന്ന് പുലർച്ചെ കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയമാണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം സ്ഥിരീകരിച്ചത്

Mar 30, 2026 - 10:19
Mar 30, 2026 - 10:19
 0
കുവൈത്തിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നു. കുവൈറ്റിലെ വൈദ്യുതി-ജല പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ പ്രവാസികൾക്കും മറ്റ് വിദേശ തൊഴിലാളികൾക്കും വലിയ ഭീഷണിയായി മാറുകയാണ്. ഇന്ന് പുലർച്ചെ കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയമാണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം സ്ഥിരീകരിച്ചത്. 

പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് ആക്രമണത്തിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. അതേസമയം, ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ടെഹ്‌റാൻ, കറാജ് തുടങ്ങിയ വടക്കൻ ഇറാനിലെ നഗരങ്ങളിലെ ഊർജ്ജ വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് വൻതോതിൽ വൈദ്യുതി തടസ്സപ്പെട്ടു. മെഹറാബാദ് വിമാനത്താവളം, തബ്രിസിലെ പെട്രോ കെമിക്കൽ പ്ലാന്റ്, ആയുധ നിർമ്മാണശാലകൾ എന്നിവയ്ക്ക് നേരെ മിസൈൽ വർഷമുണ്ടായി. ഖോണ്ടാബിലെ ഇറാന്റെ ഘനജല പ്ലാന്റ് യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ ആക്രമണത്തിൽ തകർന്നതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചു. 

ഇറാന്റെ ആഭ്യന്തര സുരക്ഷാ കമാൻഡർ മജീദ് സഖറിയ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പകരമായി യുഎസ് ഉദ്യോഗസ്ഥരുടെ വീടുകൾ ആക്രമിക്കുമെന്ന് ഇറാന്റെ ഐആർജിസി മുന്നറിയിപ്പ് നൽകി. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സാമ്പത്തികമായും സൈനികമായും തകർച്ച നേരിടുന്ന ഇറാൻ ഒത്തുതീർപ്പിന് യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. 

What's Your Reaction?

like

dislike

love

funny

angry

sad

wow