അവയവദാനം: അന്വേഷണം ആരംഭിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ കത്തിന് പിന്നാലെ മൃതസഞ്ജീവനി, കെ- സോട്ടോ എന്നിയിവിയുടെ പ്രവർത്തനങ്ങളിലെ അപാകതകൾ അന്വേഷിക്കാൻ സമിതി രൂപീകരിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കെ- സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മറ്റ് ജീവനക്കാർ എന്നിവർക്ക് എതിരെയാണ് അന്വേഷണത്തിന് ഉത്തരവ്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യൽ ഓഫീസർ ഡോ. പ്രേമലത റ്റി, ജോയിൻ്റ് ഡയറക്ടർ ഡോ.ബീന വി.റ്റി എന്നിവർക്ക് ആണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
ജനുവരി 9ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഡോ. പ്രേമലത ചെയർപേഴ്സൺ ആയിട്ടുള്ള കമ്മിറ്റി ഡോ.ഗണപതി നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തി മൂന്ന് ആഴ്ചയ്കകം റിപ്പോർട്ട് സമർപ്പിക്കണം എന്ന് നിർദേശിച്ചിട്ടുണ്ട്.
What's Your Reaction?






