വിതുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വിതുര ആനപ്പറ തലത്തുത്തക്കാവിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ശിവാനന്ദൻ കാണി (46) നെയാണ് കാട്ടാന ആക്രമിച്ചത്. പുലർച്ചെ 4 മണിയോടെ റബ്ബർ ടാപ്പിങിന് പോയ ശിവാനന്ദൻ മീൻ പിടിക്കാൻ ആറ്റിൽ ചൂണ്ട ഇട്ട് കൊണ്ടിരുന്നപ്പോഴാണ് കാട്ടാന ആക്രമിച്ചത്. തലത്തുത്തക്കാവ് പാലത്തിന് സമീപം ആണ് സംഭവം. ഇയാളെ ആന ചുഴറ്റി റബ്ബർ തോട്ടത്തിൽ എറിയുകയായിരുന്നു. 6 മണിയോടെ സ്ഥലത്ത് എത്തിയ മറ്റ് റബർ ടാപ്പിംഗ് തൊഴിലാളികളാണ് ശിവാനന്ദനെ പരിക്ക് പറ്റിയ നിലയിൽ കണ്ടെത്.
ഉടൻ വിതുര സർക്കാർ ആശുപത്രിയിൽ എത്തിച്ച ശിവാനന്ദനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
What's Your Reaction?






