ഒരു ചെറുപുഞ്ചിരിപോലെയുള്ള സിനിമാജീവിതം...
1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. അറുപതോളം സിനിമകൾക്ക് വേണ്ടി എം.ടി തിരക്കഥയെഴുതുകയും 4 സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.

സിജി സോയി
കഥകളും നോവലുകളും എഴുതി സാഹിത്യകാരനെന്ന നിലയിൽ പേരെടുക്കുന്നതിനൊപ്പം തന്നെ സിനിമയിയിലും വ്യക്തിമുദ്രപതിപ്പിക്കാൻ കഴിഞ്ഞ അതുല്യ പ്രതിഭയാണ് എം.ടി വാസുദേവൻ നായർ.
ആദ്യമായി തിരക്കഥ എഴുതിയ സിനിമ തന്നെ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി. അതുവരെ 'കഥ-സംഭാഷണം' എന്ന നിലയിലുള്ള എഴുത്തുകാരന്റെ പങ്ക് തിരക്കഥാക്യത്ത് എന്ന നിലയിലേക്ക് മാറ്റിയത് എം.ടിയാണ്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതിയാണ് എം.ടി ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്. പിന്നീട് മികച്ച തിരക്കഥയ്ക്കുള്ള നാല് ദേശീയ
പുരസ്കാരങ്ങള്‍ എം.ടി നേടി.
1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. അറുപതോളം സിനിമകൾക്ക് വേണ്ടി എം.ടി തിരക്കഥയെഴുതുകയും 4 സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകൾ എന്നുമാത്രമല്ല മലയാള സിനിമയെ മറ്റ് ഭാഷകളിൽ അടയാളപ്പെടുത്തുന്നവ കൂടിയായിരുന്നു അവയില്‍ ഭൂരിപക്ഷവും. എം.ടിയുടെ തിരക്കഥകൾ സിനിമ ഉണ്ടാക്കാനുള്ള ബ്ലൂപ്രിൻ്റ് എന്ന നിലയിൽ ഒതുങ്ങാതെ ഒരു സാഹിത്യ രൂപം എന്ന നിലയിലും വായിക്കപ്പെട്ടു.
മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി, ഓളവും തീരവും, മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്,കുട്ട്യേടത്തി, അസുരവിത്ത്, നിഴലാട്ടം, നീലത്താമര, തൃഷ്ണ, ഓപ്പോൾ, വാരിക്കുഴി, ആരൂഢം, അനുബന്ധം, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, വൈശാലി, ഒരു വടക്കൻ വീരഗാഥ, സദയം, സുകൃതം, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, ആൾക്കൂട്ടത്തിൽ തനിയെ, വൈശാലി, പഴശ്ശിരാജ, തീര്‍ത്ഥാടനം, താഴ്വാരം, ആരൂഢം, ഉയരങ്ങളില്‍ തുടങ്ങി
സ്വന്തം തൂലികയിൽ നിന്ന് അടയാളപ്പെടുത്തിയ നിരവധി സിനിമകള്‍ എം.ടി മലയാളിക്ക് നൽകി.
'പള്ളിവാളും കാല്‍ചിലമ്പും' എന്ന എം.ടിയുടെ സ്വന്തം ചെറുകഥയെ ആസ്പദമാക്കി
പുറത്തിറങ്ങിയ സിനിമയായ നിര്‍മ്മാല്യത്തില്‍ ദാരിദ്രത്തില്‍ ജീവിതം എരിയുന്ന വെളിച്ചപ്പാടിന്റെ കഥയാണ് പറയുന്നത്.
മലയാളത്തിലെ മികച്ച സ്ത്രീ കഥാപത്രങ്ങളിലൊന്നായ അമ്മിണിക്ക് ജീവൻ നല്‍കി 1988ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു 'ആരണ്യകം'.
രണ്ട് വ്യദ്ധ ദമ്പതികളുടെ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചുവെച്ച് സ്നേഹത്തയും പ്രണയത്തേയും അടയാളപ്പെടുത്തിയ സിനിമയായിരുന്നു ' ഒരു ചെറുപുഞ്ചിരി'.
2000 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചിത്രത്തിലൂടെ എം.ടി. വാസുദേവൻ നായർക്ക് ലഭിച്ചു.സാഹിത്യം പോലെ തന്നെ ഏറെ പ്രിയപ്പെട്ടതായിരുന്നു എം.ടിയ്ക്ക് സിനിമയും.
What's Your Reaction?






