കടലിനക്കരെ ഒരു ഓണം: ഉൾക്കൊള്ളലിന്റെ സന്ദേശവുമായി മ്യൂസിക്കൽ വീഡിയോ റിലീസ്
ആഘോഷങ്ങളിൽ ഭിന്നശേഷിയുള്ളവർക്കും അവസരം ഒരുക്കേണ്ടതിന്റെ മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോയുടെ ഗാനരചന, സംഗീതം, സംവിധാനമെല്ലാം നിർവഹിച്ചത് ഡോ. കൃഷ്ണാ പ്രിയദർശൻ ആണ്

തിരുവനന്തപുരം: മാനസിക, ശാരീരിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരെയും എല്ലാ ആഘോഷങ്ങളിലും ഉൾക്കൊള്ളിക്കണമെന്ന സന്ദേശമുയർത്തി ഓണം സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ *"കടലിനക്കരെ ഒരു ഓണം"* പുറത്തിറങ്ങി.
ആഘോഷങ്ങളിൽ ഭിന്നശേഷിയുള്ളവർക്കും അവസരം ഒരുക്കേണ്ടതിന്റെ മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോയുടെ ഗാനരചന, സംഗീതം, സംവിധാനമെല്ലാം നിർവഹിച്ചത് ഡോ. കൃഷ്ണാ പ്രിയദർശൻ ആണ്. "ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി", റിലീസിനു തയ്യാറായി നില്ക്കുന്ന "ആലി" തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയായ ഇദ്ദേഹത്തിന്റെ മറ്റൊരു കലാപ്രവർത്തനമാണ് ഈ വീഡിയോ.
പ്രശസ്ത നർത്തകിയും നൃത്ത ഗുരുവുമായ സുനിത നോയൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോമഡി ഉത്സവ് ഫെയിം ഡാൻസർ റിസ മരിയ, സുനിത നോയലിന്റെ ശിഷ്യയായ തെരേസ, കൂടാതെ സുനിതയുടെ നൃത്ത വിദ്യാർത്ഥികളും വീഡിയോയിൽ അഭിനയിക്കുന്നു.
എമിനൻ്റ് മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ വീഡിയോയുടെ ഛായാഗ്രഹണം ആമീർ നിർവഹിച്ചപ്പോൾ, കോറിയോഗ്രാഫി സുനിത നോയൽ തന്നെയാണ്. ഗാനം അർനിറ്റാ വില്യംസ് ആലപിച്ചു. പ്രോഗ്രാമിംഗ് – രാമചന്ദ്രൻ ആർ, പ്രൊഡക്ഷൻ കൺട്രോൾ – കളരിക്കൽസ് ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് എൽ.എൽ.സി ഷാർജ, ചമയം – സജീന്ദ്രൻ പുത്തൂർ, പി.ആർ.ഒ – അജയ് തുണ്ടത്തിൽ എന്നിവരാണ്.
What's Your Reaction?






