വിവാഹ മധുരം വിദ്യാർഥികൾക്ക്; 44 സർക്കാർ സ്കൂളുകളിൽ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കും കുടുംബത്തിനുമൊപ്പമാണ് വിജയ് ദേവരകൊണ്ട തുമ്മനപേട്ടയിലെത്തിയത്

Mar 3, 2026 - 15:38
Mar 3, 2026 - 15:38
 0
വിവാഹ മധുരം വിദ്യാർഥികൾക്ക്; 44 സർക്കാർ സ്കൂളുകളിൽ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

തെലങ്കാന: വിവാഹത്തിന് പിന്നാലെ സ്വന്തം നാട്ടിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. താരം ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി വൻതോതിലുള്ള സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. താരത്തിന്റെ നാടായ തെലങ്കാനയിലെ തുമ്മനപേട്ടയിൽ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിനിടെയായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം.

ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കും കുടുംബത്തിനുമൊപ്പമാണ് വിജയ് ദേവരകൊണ്ട തുമ്മനപേട്ടയിലെത്തിയത്. അച്ചംപേട്ട് ഡിവിഷനിലെ 44 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ സ്‌കോളർഷിപ്പിന്റെ പ്രയോജനം ലഭിക്കുക. സാമ്പത്തിക പ്രയാസങ്ങൾ കാരണം ആരുടെയും പഠനം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് താരം ഈ പദ്ധതി നടപ്പിലാക്കുന്നത്.

പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത വിജയ്, ഇനി മുതൽ നാട്ടിലേക്ക് വരുന്നത് പതിവാക്കുമെന്ന് ഉറപ്പുനൽകി. വിജയ് സ്കോളർഷിപ്പ് പ്രഖ്യാപിക്കുമ്പോൾ നിറഞ്ഞ കയ്യടികളോടെ രശ്മിക മന്ദാന ഒപ്പമുണ്ടായിരുന്നു. ഈ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിജയ് ഭാവിയിൽ മുഖ്യമന്ത്രിയായാൽ പോലും അത്ഭുതപ്പെടാനില്ലെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി മാർച്ച് 4-ന് ഹൈദരാബാദിൽ വിപുലമായ വിവാഹ സൽക്കാരം (Reception) ഒരുക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow