ബൈക്കില്‍ എം.ഡി.എം.എ. കടത്തി, പിടികൂടിയത് 21 ഗ്രാം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
KL.19.M.7574 എന്ന നമ്പറുള്ള ഡ്യൂക്ക് ബൈക്കിലാണ് ഇവര്‍ എം.ഡി.എം.എ. കടത്തിക്കൊണ്ടുവന്നത്.

തിരുവനന്തപുരം: യുവാക്കളില്‍ നിന്ന് 21 ഗ്രാം എം.ഡി.എം.എ. പിടികൂടി. KL.19.M.7574 എന്ന നമ്പറുള്ള ഡ്യൂക്ക് ബൈക്കിലാണ് ഇവര്‍ എം.ഡി.എം.എ. കടത്തിക്കൊണ്ടുവന്നത്. വള്ളക്കടവ് സ്വദേശിയായ സിദ്ധിക്ക്, പാറശാല കോഴിവിള സ്വദേശിയായ സൽമാൻ എന്നിവരെ അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം എക്സൈസ് ഐ.ബി യൂണിറ്റിലെ ഉദ്യോഗസ്ഥരും തിരുപുറം റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
What's Your Reaction?






