എകെജി ഭവനിലെ പൊലീസ് നീക്കം നിയമവിരുദ്ധം; വിമർശനവുമായി ഐഷി ഘോഷ്

Jul 29, 2026 - 22:37
Jul 29, 2026 - 22:39
 0
എകെജി ഭവനിലെ പൊലീസ് നീക്കം നിയമവിരുദ്ധം; വിമർശനവുമായി ഐഷി ഘോഷ്

ന്യൂഡൽഹി ∙ ഡൽഹി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ പ്രതികരിച്ച് എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. പൊലീസ് എകെജി ഭവനിൽ എത്തുമെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് അവിടെ എത്തിയതെന്നും ഐഷി പറഞ്ഞു.

2021ലെ കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി ഉണ്ടായതെന്നും പഴയ കേസുകൾ തങ്ങൾക്കെതിരായ ആയുധമാക്കുകയാണെന്നും ഐഷി ആരോപിച്ചു. കേരളത്തിലെ ജനങ്ങൾക്കും സഖാക്കൾക്കും നൽകിയ പിന്തുണയ്ക്ക് അവർ നന്ദി അറിയിച്ചു.

ഡൽഹി പൊലീസിന്റെ നടപടി പ്രതികാരപരമാണെന്നും നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെയും സമാനമായ നടപടികൾ തുടരുകയാണെന്നും ഐഷി പറഞ്ഞു. പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നെങ്കിലും വാക്ക് പാലിക്കുന്നില്ലെന്നും അവർ വിമർശിച്ചു.

യൂണിഫോമില്ലാതെ നിയമവിരുദ്ധമായി പാർട്ടി ഓഫീസിലേക്ക് പൊലീസ് കടന്നതാണ് തങ്ങളുടെ ആശങ്കയെന്നും ഐഷി പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ പന്ത്രണ്ട് വർഷമായി അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അവർ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow