രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി

Jun 23, 2026 - 19:44
Jun 23, 2026 - 19:44
 0
രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി

ന്യൂഡൽഹി: നടൻ മമ്മൂട്ടി രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിച്ചത്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണും പി. നാരായണൻ, ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർ പത്മവിഭൂഷണും ഏറ്റുവാങ്ങി.

തമിഴ്നാട്ടിൽ നിന്നുള്ള മുൻ ടെന്നീസ് താരം ഡോ. വിജയ് അമൃത്‌രാജ്, സാമൂഹിക പ്രവർത്തകൻ ഡോ. എസ്.കെ.എം. മയിലാനന്ദൻ, ഡോക്ടർ ദത്രാത്തേയുദു നോരി എന്നിവർ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി.

Shibu Soren ന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി. ഭാര്യ രൂപി കിസ്‌കുവാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

Alka Yagnik പത്മഭൂഷണും ഇന്ത്യയിലെ പ്രമുഖ സെനോഗ്രാഫറും സ്റ്റേജ് ഡിസൈനറുമായ Nooruddin Ahmed പത്മശ്രീയും ഏറ്റുവാങ്ങി. തമിഴ്നാട്ടിലെ പ്രമുഖ തബല കലാകാരൻ Thiruvarur Bhakthavatsalam, തെലങ്കാനയിലെ ഡോ. കൃഷ്ണമൂർത്തി ബാലസുബ്രഹ്മണ്യം, ജമ്മു കശ്മീരിലെ സാമൂഹിക പ്രവർത്തകൻ ബ്രിജ് ലാൽ ഭട്ട്, പശ്ചിമ ബംഗാളിലെ സംഗീതജ്ഞൻ തരുണ്‍ ഭട്ടാചാര്യ എന്നിവരും പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow