വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

Jun 23, 2026 - 21:36
Jun 23, 2026 - 21:36
 0
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയും സർക്കാരും കടുത്ത വിമർശനവുമായി രംഗത്ത്. യുഡിഎഫ് സർക്കാരിനെ വലയം ചെയ്തിരിക്കുന്നത് അഴിമതിയുടെ ദുരൂഹതയാണെന്ന് അദ്ദേഹം ആരോപിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ഗൂഢനീക്കം തെളിവ് സഹിതം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതായി ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, അധികാരമേറ്റെടുത്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വകുപ്പുമന്ത്രിയെയോ കോൺഗ്രസ് നേതൃത്വത്തെയോ അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായി ചരടുവലികൾ നടത്തിയെന്നും ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമാണ് ഈ തീരുമാനമെന്നും, വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകാതെ പലതും മറച്ചുവെക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും പിണറായി വിജയൻ ആരോപിച്ചു.

ഈ വിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാനാകില്ലെന്നും, നാടിനെ കുത്തകകൾക്ക് തീറെഴുതുകയും മദ്യത്തിൽ മുക്കുകയും ചെയ്യുന്ന സർക്കാർ അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം ജനങ്ങൾ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow