കൊൽക്കത്തയിൽ അടിയന്തര ലാൻഡിംഗ്; ടർക്കിഷ് എയർലൈൻ വിമാനത്തിൽ എൻജിനിൽ തീപിടുത്തം

Feb 4, 2026 - 18:02
Feb 4, 2026 - 18:50
 0
കൊൽക്കത്തയിൽ അടിയന്തര ലാൻഡിംഗ്;  ടർക്കിഷ് എയർലൈൻ വിമാനത്തിൽ എൻജിനിൽ തീപിടുത്തം

കൊൽക്കത്ത: എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിന്തര ലാൻഡിങ് നടത്തി ടർക്കിഷ് എയർലൈൻസ് വിമാനം. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസിന്റെ വിമാനമാണ് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഉച്ചക്ക് 2.49നാണ് ‌ടർക്കിഷ് 727 വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ വലത് എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ കൊൽക്കത്ത എടിസിയെ വിവരം അറിയിക്കുകയും അടിയന്തര ലാൻഡിങിന് അനുമതി തേടുകയുമായിരുന്നു. വിമാനത്തിൽ 236 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്. കൊൽക്കത്തയിൽ ഇറങ്ങിയ വിമാനം പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് എൻ‌എസ്‌സി‌ബി‌ഐ വിമാനത്താവള ഡയറക്ടർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow