ഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. യെമനില്‍ വളരെ സെന്‍സിറ്റീവായ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കെ എ പോള്‍ വാദിച്ചു.
നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് പോൾ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.