ജീവന് ഭീഷണിയുണ്ടെന്ന് രാഹുല്‍ ഗാന്ധി കോടതിയിൽ

തന്റെ വോട്ട് ചോരി ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ട്

Aug 13, 2025 - 20:48
Aug 13, 2025 - 20:48
 0
ജീവന് ഭീഷണിയുണ്ടെന്ന് രാഹുല്‍ ഗാന്ധി കോടതിയിൽ
മുംബൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് രാഹുൽ​ഗാന്ധി പൂനെ കോടതിയെ സമീപിച്ചു. വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പരാതിക്കാരനില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 
 
സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഇക്കാര്യം  പരാമർശിച്ചത്. കേസിലെ പരാതിക്കാരന്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ബന്ധുവാണ്. അവര്‍ക്ക് അക്രമത്തിന്റെയും ഭരണഘടന വിരുദ്ധ പ്രവണതയുടെയും ചരിത്രമുണ്ടെന്നും രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ ആരോപിച്ചു. 
 
ഇക്കാര്യം ജുഡീഷ്യൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ വോട്ട് ചോരി ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.അഭിഭാഷകനായ മിലിന്ത് ദത്തത്രിയാ പവർ മുഖേന കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് രാഹുൽഗാന്ധിയുടെ പരാമർശം.  

What's Your Reaction?

like

dislike

love

funny

angry

sad

wow