കൊവിഡ് കേസുകൾ അയ്യായിരം കടന്നു

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

Jun 6, 2025 - 11:27
Jun 6, 2025 - 11:27
 0  14
കൊവിഡ് കേസുകൾ അയ്യായിരം കടന്നു
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നിരിക്കുകയാണ്. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 498 പേർക്കാണ്  രോ​ഗം സ്ഥിരീകരിച്ചത്. 
 
കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമായിരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേരളത്തിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മാത്രം നിലവിൽ 1679 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 
 
74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 192 പേർക്കാണ് ഇന്നലെ മാത്രം കേരളത്തിൽ കൊവിഡ് സ്ഥിതീകരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow