ഡൽഹിയെ നയിക്കാൻ രേഖ ഗുപ്ത; ഡൽഹി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി
നാളെ രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്ത് വച്ച് രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ നടക്കും.

ഡൽഹി: മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
ഷാലിമാര്‍ ബാഗില്‍ നിന്നുള്ള എംഎല്‍എയാണ് രേഖ ഗുപ്ത. മഹിള മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് ആണ്. നാളെ രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്ത് വച്ച് രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖർ, എൻഡിഎ സഖ്യകക്ഷി നേതാക്കൾ, സിനിമാ താരങ്ങൾ തുടങ്ങിയ ഒട്ടേറെ പേർ നാളെ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കും.
പര്‍വേഷ് വര്‍മയാണ് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. ഡൽഹി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപ്ത. പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.
What's Your Reaction?






