ആറുവര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നു; എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി

Feb 20, 2025 - 07:17
Feb 20, 2025 - 07:18
 0  8
ആറുവര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നു; എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി

കോഴിക്കോട്: എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി. കോഴിക്കോട് കട്ടിപ്പാറയാണ് സംഭവം. കോടഞ്ചേരി സ്കൂളിലെ അധ്യാപികയായ അലീന ബെന്നിയാണ് ജീവനൊടുക്കിയത്. ആറ് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.

താമരശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്‍റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്കൂളിലെ അധ്യാപികയായിരുന്നു അലീന. ജോലിക്കായി ആറ് വർഷം മുൻപ് 13 ലക്ഷം രൂപ മാനേജ്മെന്‍റിന് നൽകിയതായും കുടുംബം ആരോപിച്ചു.

അധ്യാപികയുടെ ആത്മഹത്യയിൽ മാനേജ്മെൻ്റിനെതിരെ ആരോപണവുമായി കുടുംബം. അതേസമയം അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേ‍ർസ് ഗിൽഡ് ആവശ്യപ്പെട്ടു. 

What's Your Reaction?

like

dislike

love

funny

angry

sad

wow