പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം അഫ്രീദി പല തവണ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങൾ നടത്തിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും അതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുമെന്ന് ഒരു ടി വി അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു. നിങ്ങള്‍ക്ക് കശ്മീരില്‍ എട്ട് ലക്ഷത്തോളം കരുത്തുറ്റ സൈനികരില്ലെ എന്നിട്ടും ഇത് സംഭവിച്ചെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ അവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നല്ലെ അര്‍ഥമെന്നും അഫ്രീദി ചോദിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം അഫ്രീദി പല തവണ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങൾ നടത്തിയിരുന്നു. ‘‘പാക്കിസ്ഥാനാണ് ഇതിനു പിന്നിലെന്ന് ഇന്ത്യയുടെ കയ്യിൽ തെളിവൊന്നുമില്ല. എന്നിട്ടും അവർ കുറ്റപ്പെടുത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്.’’– എന്ന് അഫ്രീദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
What's Your Reaction?






