ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല, തെരച്ചിലില്‍ കണ്ടെത്തിയത് 14 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍; ജീവനൊടുക്കിയത് അമിത ഫോണ്‍ ഉപയോഗത്തില്‍ വഴക്ക് പറഞ്ഞതിന് പിന്നാലെ 

വീട്ടിൽ തനിച്ചായിരുന്ന ഗോകുലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല.

Mar 19, 2025 - 16:51
Mar 19, 2025 - 16:51
 0  17
ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല, തെരച്ചിലില്‍ കണ്ടെത്തിയത് 14 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍; ജീവനൊടുക്കിയത് അമിത ഫോണ്‍ ഉപയോഗത്തില്‍ വഴക്ക് പറഞ്ഞതിന് പിന്നാലെ 

ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാർ പേഴുങ്കണ്ടം കാരിക്കോട് ചിറയിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ ഷിജുവിൻ്റെ മകൻ ഗോകുലാണ് (14) മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കരുതുന്നത്. ഇന്ന് 11.30 ഓടെയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന ഗോകുലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല.

തുടർന്ന്, അയൽവാസിയെ വിളിച്ച് പറഞ്ഞ് അന്വേഷിക്കാനെത്തിയപ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ചനിലയിൽ കുട്ടിയെ കണ്ടെത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് വീട്ടിൽനിന്ന് വഴക്ക് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് കുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇരുപതക്കേർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow