തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് തീ പിടുത്തം. ടെക്നോപാർക്കിനു സമീപമാണ് തീപിടുത്തമുണ്ടായത്. ദേശീയപാത ബൈപാസിലെ ടെക്നോപാർക്കിനു സമീപമുള്ള സുപ്രീം ബേക്കറിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ടെക്നോപാർക്കിലെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചവറുകളും മറ്റും കൂട്ടിയിട്ട് തീകത്തിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തു നിന്ന് കുപ്പിൽ സൂക്ഷിച്ച ഡീസലും പെട്രോളും തീപ്പെട്ടിയും കണ്ടെടുത്തു.