ത്രില്ലർ മൂഡിൽ ഒരുക്കിയിട്ടുള്ള ചിത്രം "ക്രിസ്റ്റീന" ജനുവരി 30 ന് പ്രദർശനത്തിനെത്തുന്നു. ഗ്രാമവാസികളായ നാലു ചെറുപ്പക്കാർ സുഹൃത്തുക്കൾ. അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിനു പുറമെ തമിഴ്നാട്ടിലും കർണ്ണാടകയിലും ചിത്രം റിലീസാകും.
സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ തുടങ്ങിയവർ അഭിനേതാക്കളായെത്തുന്നു.
സി എസ് ഫിലിംസ് ബാനറിൽ സുദർശനൻ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രാ സുദർശനനാണ് ചിത്രം നിർമ്മിക്കുന്നത്. ഷമീർ ജിബ്രാനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീനാഥ് എസ് വിജയ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ സൺഫീർ പശ്ചാത്തല സംഗീതവും ശരൺ ഇൻഡോകേര ഗാനരചനയും നിർവഹിക്കുന്നു. നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.