ഹാഫ് ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി 

കുട്ടിക്കാനം, വണ്ടിപ്പെരിയാർ ഭാഗങ്ങളിലായി ഇക്കഴിഞ്ഞ ദിവസം ആണ് പൂർത്തിയാക്കിയത്.

Oct 1, 2025 - 14:55
Oct 1, 2025 - 14:55
 0
ഹാഫ് ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി 

വലിയ മുതൽമുടക്കിൽ വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായിരിക്കുന്നു. പ്രധാന ലൊക്കേഷനായിരുന്ന രാജസ്ഥാനിലെ ജയ്സാൽമീറിൽ 110 ഓളം ദിവസം നീണ്ടുനിന്ന മാരത്തോൺ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇന്ത്യയിലെ അവസാന ഷെഡ്യൂൾ. കുട്ടിക്കാനം, വണ്ടിപ്പെരിയാർ ഭാഗങ്ങളിലായി ഇക്കഴിഞ്ഞ ദിവസം ആണ് പൂർത്തിയാക്കിയത്.

10 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ലൊക്കേഷനുകളിൽ നടന്നത്. ഇനി ശേഷിക്കുന്നത് വിദേശരാജ്യങ്ങളിലെ ചിത്രീകരണമാണ്. പാരീസ്, റഷ്യ എന്നിവിടങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കു
ന്നത്. ഡിസംബർ - ജനുവരി മാസങ്ങളിലാണ് ഫോറിൻ ഷെഡ്യൂൾ ചിത്രീകരിക്കുക. ചിത്രീകരണത്തിനു സുഗമമായ സമ്മർ കാലാവസ്ഥയുടെ ആവശ്യകതയാണ് ഈ സമയത്ത് ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംവിധായകൻ സജാദ് വ്യക്തമാക്കി.

ഏറെപ്രേക്ഷക പ്രശംസയും സാമ്പത്തികവിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ, സജീവ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള മികച്ച സാങ്കേതിക വിദ്യരുടെ സാന്നിധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. പൂർണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.

അതിന് അനുയോജ്യമായ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിധ്യവും പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാൻ സഹായകരമാക്കിയിരിക്കുന്നു. മൈക്ക്, ഗോളം, ഖൽബ്, യു.കെ. ഓക്കെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐശ്വര്യാ രാജ് (ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) ആണ് നായിക. ശ്രീകാന്ത് മുരളി, അബ്ബാസ്, റോക്കി മഹാജൻ, ജോജി ജോൺ, മണികണ്ഠൻ, സത്യജിത്ത്, ഷർമ്മി രാജ്, ആഗ്നേഷ്, ആവണി , അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ്, കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.
സംജാദും പ്രവീൺ വിശ്വനാഥുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ ഇന്തോനേഷ്യക്കാരനായ വെരിട്രി യൂലിസ് മൻ ആണ്. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോർ അസ് (the night comes for us) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മൻ. 
സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗ്രഹണം- പാപ്പിനു, എഡിറ്റിങ് - മഹേഷ് ഭുവനന്ദ്, കലാസംവിധാനം- മോഹൻദാസ്, കോസ്റ്റ്യും ഡിസൈൻ- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ-നരസിംഹ സ്വാമി, സ്റ്റില്‍സ്- സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്, പ്രൊഡക്ഷൻ മാനേജർ - സജയന്‍ ഉദിയന്‍ കുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻ എടവനക്കാട്,
പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി. 

What's Your Reaction?

like

dislike

love

funny

angry

sad

wow