വിജയ് ചിത്രം 'ജനനായകൻ' പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്
മദ്രാസ്: ദളപതി വിജയ് നായകനായി എത്തുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസിന് മദ്രാസ് ഹൈക്കോടതി വീണ്ടും തടയിട്ടു. സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്. ഇതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തെ സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (CBFC) മതിയായ സമയം നൽകിയില്ലെന്ന വാദം കോടതി അംഗീകരിച്ചു.
ജനുവരി 9-ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ കുരുക്ക് കാരണം തിയേറ്ററുകളിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടർന്നാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് വിജയ് അഭിനയിക്കുന്ന കരിയറിലെ അവസാന ചിത്രമെന്ന പ്രത്യേകത 'ജനനായകനുണ്ട്'. എച്ച്. വിനോദ് ആണ് ഈ രാഷ്ട്രീയ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
What's Your Reaction?