'പവർകട്ട് സർക്കാർ പരാജയം'; വൈദ്യുതി പ്രതിസന്ധിയിൽ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്

Jul 26, 2026 - 21:56
Jul 26, 2026 - 21:56
 0
'പവർകട്ട് സർക്കാർ പരാജയം'; വൈദ്യുതി പ്രതിസന്ധിയിൽ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പവർകട്ട് സർക്കാർ പരാജയത്തിന്റെ തെളിവാണെന്ന് മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. ആവശ്യമായ സമയത്ത് വൈദ്യുതി വാങ്ങാൻ അവസരമുണ്ടായിട്ടും സർക്കാർ അതിന് തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാണ് മന്ത്രിയുടെ മുഴുവൻ ശ്രദ്ധയെന്നും റിയാസ് കുറ്റപ്പെടുത്തി. വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലിം ലീഗ് ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്നും, ആർഎസ്എസിനോട് പല വിഷയങ്ങളിലും സർക്കാരും മുസ്ലിം ലീഗും സന്ധി ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പവർകട്ടിനെതിരെ എകെജി സെന്ററിൽ സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. വൈദ്യുതി മന്ത്രി ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളാണ് നടത്തുന്നതെന്നും, വൈദ്യുതി ചാർജ് വർധിപ്പിക്കാനാണ് സർക്കാരിന്റെ നീക്കമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ ആരോപിച്ചു. ഭരണം നടത്താൻ അറിയില്ലെങ്കിൽ പഠിച്ചശേഷം ഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, കനത്ത മഴക്കുറവ്, അണക്കെട്ടുകളിലെ ജലശേഖരണം കുറഞ്ഞത്, ജലവൈദ്യുതി ഉൽപ്പാദനത്തിൽ ഉണ്ടായ ഇടിവ്, ദേശീയ വൈദ്യുതി വിപണിയിലെ ലഭ്യതക്കുറവ്, വൈദ്യുതി ഉപയോഗത്തിലെ വലിയ വർധനവ് എന്നിവയാണ് പവർകട്ടിന് കാരണമായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വിശദീകരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow